മഞ്ചു വാര്യര്‍
ആദ്യം ഒരു നര്‍ത്തകിയായിരുന്നു ,
പിന്നീട് പ്രശസ്തമായ ജീവിതവഴിയില്‍ ഒരു സിനിമാനടിയുമായി .
മൂന്നു വര്‍ഷം മാത്രമേ മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുള്ളു എങ്കിലും മലയാളി മനസ്സുകള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിത്വമായി മഞ്ചു വാര്യര്‍ മാറുകയായിരുന്നു .
അഭിനയിച്ച 19 സിനിമകളിലും അര്‍പ്പണബോധത്തോടെ യും കര്‍ത്തവ്യബോധത്തോടെയും പ്രശസ്തി പിടിച്ചു പറ്റാന്‍ അവര്‍ക്കായി .
അവരുടെ വേഷങ്ങളാല്‍ ലോകമെമ്പാടുമുള്ള മലയാളീ പ്രേക്ഷകരെ അവര്‍ക്ക് ലഭിച്ചു .
അവരുടെ ശാലീന സ്വഭാവത്താല്‍ എല്ലാവരുടെയും സ്നേഹം നേടാന്‍ കഴിഞ്ഞു,
ഗവേഷണങ്ങള്‍ കാണിക്കും പോലെ മലയാളീ പ്രേക്ഷകരും അത് പോലെ മലയാള സിനിമാ ലോകവും ഏറ്റവുമധികം മിസ്സ് ചെയ്ത ഒരു നായികാ നടിയാണ് മഞ്ചു വാര്യര്‍.
ഭര്‍ത്താവ് ദിലീപിനോടും മകള്‍ മീനാക്ഷിയോടുമൊപ്പം കൊച്ചിയിലാണ് ഇപ്പോള്‍ മഞ്ചു വാര്യര്‍ ജീവിക്കുന്നത്.
|
സിനിമാജീവിതം
പത്രം (1999)
കണ്ണെഴുതി പൊട്ടും തൊട്ടു (1999)
സമ്മര്‍ ഇന്‍ ബെതലഹേം (1998)
കന്മദം (1998)
ദയ (1998)
പ്രണയ വര്‍ണ്ണങ്ങള്‍ (1998)
തിരകള്‍ക്കപ്പുറം (1998)
ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997)
കുടമാറ്റം (1997)
ആറാം തമ്പുരാന്‍ (1997)
സമ്മാനം (1997)
കളിയാട്ടം (1997)
ഇന്നലെകളില്ലാതെ (1997)
കളിവീട് Kaliveedu (1996)
തൂവല്‍ കൊട്ടാരം (1996)
ദില്ലിവാലാ രാജകുമാരന്‍ (1996)
ഈ പുഴയും കടന്ന് (1996)
സല്ലാപം (1996)
സാക്ഷ്യം(1995)
പുരസ്കാരങ്ങളും അംഗീകാരങ്ങളും
ദേശീയ സിനിമാ പുരസ്കാരം
1999 - പ്രത്യേക പരാമര്‍ശം - കണ്ണെഴുതി പൊട്ടും തൊട്ട്
കേരള സംസ്ഥാന സിനിമാ പുരസ്കാരം
1996 - മികച്ച നടി - ഈ പുഴയും കടന്ന്
മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍
1996 - മികച്ച നടി - ഈ പുഴയും കടന്ന്
1997 - മികച്ച നടി - ആറാം തമ്പുരാന്‍ |
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍
1999 - മികച്ച നടി - കണ്ണെഴുതി പൊട്ടും തൊട്ട്,പത്രം
1998 - മികച്ച നടി - കന്മദം
സ്ക്രീന്‍-വീഡിയോ കോണ്‍ പുരസ്കാരം
1997 - മികച്ച നടി - ആറാം തമ്പുരാന്‍ ,കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്
1996 - മികച്ച നടി - ഈ പുഴയും കടന്ന്
ഫിലിം ഫാന്‍സ് അവാര്‍ഡുകള്‍
1996 - മികച്ച നടി - തൂവല്‍ കൊട്ടാരം
|
ഫോട്ടോ കടപ്പാട് : മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍
ഇന്ത്യയുടെ തെക്കേ അറ്റത്ത് പശ്ചിമഘട്ടത്താല്‍ ചുറ്റപ്പെട്ട് സംസ്കാര സമ്പന്നവും ആചാര സമ്പുഷ്ടവുമായ നാഗര്‍കോവില്‍ എന്ന് പറയുന്ന ഒരു നാടുണ്ട് ,
മഞ്ചു വാര്യര്‍ അവിടെയാണ് ജനിച്ചത് .
നടക്കാന്‍ പഠിക്കും മുന്‍പ് അവര്‍ ഡാന്‍സ് ചെയ്തു എന്നാണ് പറയപ്പെടുന്നത്. പിന്നീട് അവര്‍ പരമ്പരാഗത കലകളുടെ,തെയ്യം പോലുള്ള കലകളുടെ ഈറ്റില്ലമായ കണ്ണൂരിലേക്ക് താമസം മാറി.
വളരെ ചെറിയ [പ്രായത്തില്‍ തന്നെ ഇത്തരം ഒരു പാരമ്പര്യത്തില്‍ വളര്‍ന്നു വന്നവരാണ് മഞ്ചു വാര്യര്‍.
നാലാം വയസ്സില്‍ തന്നെ മഞ്ചു വാര്യര്‍ ഭരതനാട്യവും കുച്ചിപ്പുടി യും മോഹിനിയാട്ടവും പഠിച്ചു തുടങ്ങി.
നാഗര്‍ കോവിലിലെ ശ്രീമതി.സെലിന്‍ കുമാരിയാല്‍ ശാസ്ത്രീയ നൃത്തത്തിലേക്ക് വന്നു.
വളരെ പ്രഗല്‍ഭരായ ശ്രീമതി ആര്‍.എല്‍ .വി ദേവി,ശ്രി ആര്‍ .എല്‍.വി. വേണു,കലാമണ്ഡലം ശ്രീ ഗോപിനാഥ് എന്‍.വി കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ ഗുരുക്കന്മാരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു. കര്‍മ്മാനുഷ്‌ഠാന പ്രധാനമായ അച്ചടക്കത്തോടെയുള്ള ശിക്ഷണം അവരെ ശ്ലാഘ്യയായ ഒരു നര്‍ത്തകിയാക്കി മാറ്റി.
മഞ്ചു വാര്യര്‍ സ്വയം ഒരു നൃത്തമാണ്.
പഠിച്ചത് പ്രാവര്‍ത്തികമാക്കി എന്നതല്ല അവരുടെ പ്രത്യേകത, അതിലലിഞ്ഞു ചേരുന്നു എന്നതാണ്. ആചാരങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കാതെയുള്ള പുതുമനിറഞ്ഞ ശാസ്ത്രീയ കലാരൂപം കണ്ടിരിക്കുന്നത് തന്നെ സന്തോഷം തരുന്ന കാര്യമാണ്.
മഞ്ചു വാര്യരുടെ നൃത്തജീവിതത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ, എപ്പോഴൊക്കെ നൃത്തം അവതരിപ്പിച്ചോ അപ്പോഴൊക്കെ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പ്രകടനം അവര്‍ കാഴ്ച വെച്ചു . സ്കൂളില്‍ പഠിക്കുമ്പോള്‍ കേരള സര്‍ക്കാറിന്‍റെ കലാതിലകപ്പട്ടവും ഏവരുടെയും അംഗീകാരവും നേടാന്‍ അവര്‍ക്ക് സാധിച്ചു. പ്രഭുദേവ, മധുബാല, ശോഭന തുടങ്ങിയ പ്രഗല്‍ഭ പ്രതിഭകളുടെ കൂടെ വേദി പങ്കിട്ടു . ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട മിസ്സ് വേള്‍ഡ് മത്സരത്തിലെ പ്രകടനത്താല്‍ മഞ്ചുവാര്യരുടെ കഴിവ് ലോകമെങ്ങും അറിഞ്ഞു. പ്രേക്ഷകരുടെ മനസ്സിലേക്ക് മഞ്ചു വാര്യര്‍ നര്‍ത്തനമാടി.
മഞ്ചു വാര്യര്‍ എന്നും ഒരു നല്ല കുച്ചുപ്പുടി നര്‍ത്തകി ആയിരുന്നു. ഒരുപാട് കാലം ജനമധ്യെ പരിപാടികള്‍ അവതരിപ്പിച്ചില്ലെങ്കിലും , സ്വപേശികളെപ്പോലെ,സ്വചര്‍മ്മത്തെപ്പോലെ അത് മഞ്ചുവിന്‍റെ തന്നെ ഒരു ഭാഗമായിരുന്നു. പിന്നീട് തന്‍റെ തിരിച്ചുവരവിനായി ഗുരുവായൂരില്‍ നടന്ന നവരാത്രി ഡാന്‍സ് ഫെസ്റ്റിവല്‍ ആണ് മഞ്ചു തിരഞ്ഞെടുത്തത്.
വളരെ വലിയ സദസ്സിനു മുന്നില്‍ അവര്‍ തന്‍റെ പ്രകടനം കാഴ്ച വെക്കാനെത്തിയതും തിരിച്ചു വരവിന്‍റെ സൂചനയാണ്.
സദസ്സ് നേരത്തെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു.
ടെലിവിഷന്‍ ചാനലുകളുടെ ക്യാമറാക്കണ്ണുകള്‍ ലൈവ് ടെലികാസ്റ്റിനായി വേദിയിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.
ദീര്‍ഘ കാലമായി മലയാളീ സമൂഹം കാണാന്‍ കൊതിച്ചിരുന്ന നടന വൈഭവം വേദിയിലേക്കെത്തുകയാണ് .
പാദങ്ങളില്‍ ചിലങ്കകണിഞ്ഞു നൃത്തവേഷധാരിണിയായി, ഒരു നൃത്തമായി മഞ്ചു പെയ്തിറങ്ങുകയാണ് .
മനസ്സുകളിലേക്ക് ..
സദസ്സ് കോള്‍മയിര്‍ കൊണ്ട താളവൈഭവം .
ദേവസദസിലെ നര്‍ത്തകിയെപ്പോലെ മഞ്ചു നര്‍ത്തനമാടി.
ആ ഒരു നൃത്തധാര പെയ്തു മുറിയും മുന്‍പേ സദസ്സില്‍ നിന്നും മഞ്ചുവിന്‍റെ വീണ്ടും ഒരു പ്രകടനത്തിനായി ആരവമുയര്‍ന്നു.
മഞ്ചുവെന്ന കലാകാരിയെ എത്രത്തോളം പ്രേക്ഷകര്‍ അംഗീകരിച്ചു എന്നതിന്‍റെ തെളിവായിരുന്നു അത് .
വരും വര്‍ഷങ്ങളില്‍ ഒരുപാട് വേദികള്‍ കീഴടക്കാനാകുമെന്നു മഞ്ചു വിശ്വസിക്കുന്നു .
|
നിശാഗന്ധി ഫെസ്റ്റിവല്‍ 2013 - കനകക്കുന്ന് പാലസ് തിരുവനന്തപുരം
26 ജനുവരി , 2013
ധരണി ഡാന്‍സ് ഫെസ്റ്റിവല്‍ - സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് , കൊച്ചി
25 ജനുവരി , 2013
കരിക്കകം ദേവി ടെമ്പിള്‍
18 മാര്‍ച്ച്, 2013
പുത്തൂര്‍ ശ്രീ തിരുപ്പുരയ്ക്കല്‍
നാഷണല്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഫെസ്റ്റിവല്‍
5 ഏപ്രില്‍, 2013
വസന്തോത്സവം - ശ്രീ സീതാരാമ സ്വാമി ക്ഷേത്രം , പൊക്കുന്നം
12 മെയ് , 2012
ഫോട്ടോ കടപ്പാട് : മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍